Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expatriate

Middle East and Gulf

എ​​​സ്ഐ​​​ആ​​​ർ: പ്ര​വാ​സി വോ​ട്ട​ർ​ നേ​രി​ട്ട് ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കേണ്ട

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് ഹി​​​യ​​​റിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കാ​​​തെ ത​​​ന്നെ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഇ​​​റോ​​​നെ​​​റ്റ് ആപ്പിൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ കേ​​​ൽ​​​ക്കർ അ​​​റി​​​യി​​​ച്ചു.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കി. സ​​​മ​​​യപ​​​രി​​​മി​​​തി കാ​​​ര​​​ണം ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​വാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​മെ​​​യി​​​ൽ വ​​​ഴി ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ത് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ഫോം 6​​​എ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ വീ​​​ണ്ടും യോ​​​ഗം ചേ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up